സംയുക്ത നാവിക അഭ്യാസത്തിനായി ഇന്ത്യന്‍ സേനയുടെ ഐഎന്‍എസ് ത്രികാന്ത് ദോഹയില്‍.


ദോഹ: ഇന്ത്യന്‍ നാവിക സേനയുടെ മിസൈല്‍ വിക്ഷേപണ പ്രതിരോധ കപ്പലായ ഐഎന്‍എസ് ത്രികാന്ത് ദോഹയിലെത്തി. 'സാഇര്‍ അല്‍ ബഹര്‍'എന്നു പേരിട്ടിരിക്കുന്ന ഇന്ത്യ- ഖത്തര്‍ രണ്ടാമത് ഉഭയകക്ഷി നാവികാഭ്യാസ പ്രകടനത്തിനായാണ് കപ്പല്‍ എത്തിച്ചേര്‍ന്നത്. ക്യാപ്റ്റന്‍ ഹരീഷ് ബഹുഗുണ നയിക്കുന്ന കപ്പലിനെയും ഉദ്യോഗസ്ഥരെയും ഖത്തര്‍ അമീരി നാവിക സേനാ പ്രതിനിധികളും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

ഇരുരാജ്യങ്ങളിലെയും നാവിക സേനകള്‍ പങ്കെടുക്കുന്ന സംയുക്ത അഭ്യാസപ്രകടനത്തിനും പരിശീലനത്തിനും ഇതോടെ തുടക്കമായി. വ്യോമപ്രതിരോധം, സമുദ്ര നിരീക്ഷണം, തീവ്രവാദ പ്രതിരോധം എന്നിവ മുന്‍നിര്‍ത്തിയാണ് പരിശീലനം. മൂന്ന് ദിവസം തുറമുഖത്തും രണ്ട് ദിവസം കടലിലുമായാണ് പരിശീലനം. കടലില്‍ വെച്ച് ഉപരിതല ആക്രമണം, വ്യോമപ്രതിരോധം, കാറ്റിന്റ ഗതി നിര്‍ണയം, സമുദ്ര നിരീക്ഷണം എന്നീ മേഖലകളിലായി പരിശീലന സെഷനുകള്‍ നടക്കും. തുറമുഖ പരിശീലനത്തില്‍ ഡെക്കുകളിലെ പരസ്പര സന്ദര്‍ശനം, വിദഗ്ധരുടെ പരസ്പര ആശയ കൈമാറ്റം തുടങ്ങിയവയാണ് നടക്കുക. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം ആഗസ്ത് 14 ന് സമാപിക്കും.

ഐഎന്‍സ് ത്രികാന്ത് ഇന്ത്യന്‍ നേവിയുടെ പ്രധാന യുദ്ധക്കപ്പലുകളിലൊന്നാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറന്‍ കപ്പല്‍പ്പടയുടെ ഭാഗമാണ് കപ്പല്‍. സംയുക്ത അഭ്യാസ പ്രകടനത്തില്‍ ഖത്തര്‍ നാവിക സേനയുടെ രണ്ട് യുദ്ധക്കപ്പലുകളും റഫേല്‍ യുദ്ധ വിമാനങ്ങളും എഡബ്ല്യു-139 ഹെലികോപ്റ്ററുകളും പങ്കെടുക്കും

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media