വിപണി നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു .
ഇന്ന് വിപണി നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഏഷ്യന്‍ വിപണികളിലെ ഉണര്‍വ് സെന്‍സെക്‌സിനും നിഫ്റ്റിക്കും രാവിലെ കരുത്തായി. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 360 പോയിന്റ് ഉയര്‍ന്ന് 49,920 എന്ന നില തുടക്കത്തിലെ കയ്യടക്കി (0.7 ശതമാനം നേട്ടം). വിശാലമായ എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക നിര്‍ണായകമായ 15,000 പോയിന്റ് നില തിരിച്ചുപിടിച്ചു. 2 ശതമാനം നേട്ടം ഇരു ഓഹരികളിലും ദൃശ്യമാണ്. നിഫ്റ്റിയില്‍ വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സൂചികകളും നേട്ടത്തിലാണ് കച്ചവടം നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ബാങ്ക് 1 ശതമാനത്തിലേറെ ഉയര്‍ന്നിട്ടുണ്ട്.
49 കമ്പനികളാണ് വെള്ളിയാഴ്ച്ച മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാനിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ശ്രീ സിമന്റ്, ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ പ്രമുഖര്‍ ഇന്നത്തെ പട്ടികയിലുണ്ട്. മാര്‍ച്ചില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. കഴിഞ്ഞവര്‍ഷത്തെ ലോക്ക്ഡൗണ്‍ ശേഷം ബാങ്കിങ് മേഖല ഉണര്‍ന്നതും ആരോഗ്യകരമായ പലിശ വരുമാനവും കുറഞ്ഞ ബാധ്യതയും എസ്ബിഐയുടെ കണക്കുകള്‍ക്ക് പിന്തുണയേകും.