സെന്‍സെക്സില്‍ 638 പോയന്റ് നേട്ടം, നിഫ്റ്റി 17,300ന് മുകളില്‍
മുംബൈ: തിങ്കളാഴ്ചയിലെ തകര്‍ച്ചക്കുശേഷം രണ്ടാമത്തെ ദിവസവും വിപണിയില്‍ മുന്നേറ്റം. നിഫ്റ്റി 17,300ന് മുകളിലെത്തി. സെന്‍സെക്സ് 638 പോയന്റ് ഉയര്‍ന്ന് 58,272ലും നിഫ്റ്റി 185 പോയന്റ് നേട്ടത്തില്‍ 17,362ലുമാണ് വ്യാപാരം ആരംഭിച്ചത്.
വിപ്രോ, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ടിസിഎസ്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ ഒരുശതമാനംവീതം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.