വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.
നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവില്‍ ഇളവുകള്‍, ഗതാഗത സൗകര്യം, ജിഎസ്ടി റിഫണ്ട് തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.
നാല് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയെങ്കിലും നിക്ഷേപിക്കുന്നവര്‍ക്കാണ് ഇളവുകള്‍ ലഭിക്കുക. കൂടാതെ 5000 കോടി രൂപയുടെ മുകളിലുള്ള നിക്ഷേപ പദ്ധതികള്‍ക്ക് ഏഴ് വര്‍ഷം നിക്ഷേപ കാലയളവ് അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് വിതരണ ശൃംഖലകളും വ്യാപിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ഗുണകരമാകും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രഖ്യാപിച്ച വ്യവസായ നയത്തിന്റെ ഭാഗമായാണ് വ്യവസായ വികസനത്തിനുള്ള ആനൂകൂല്യങ്ങളും നല്‍കുന്നത്. കൂടാതെ സംസ്ഥാനത്തെ വ്യവസായ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയില്‍ 50 ശതമാനം വൈദ്യുതിയില്‍ ഇളവ് നല്‍കി ഭൂമി കൈമാറും. സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവ്, ഹരിത വ്യവസായത്തിന് പ്രോത്സാഹനം തുടങ്ങിയവ പദ്ധതിക്ക് കീഴില്‍ വരുമെന്നും സര്‍ക്കാര്‍ വാർത്ത കുറിപ്പിൽ അറിയിച്ചു .