തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ വാര്‍ത്താക്കുറിപ്പ് ഇറക്കി രാജ്ഭവന്‍. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ഗവര്‍ണ്ണറെ മന്ത്രി അപമാനിച്ചെന്നും വാര്‍ത്താക്കുറിപ്പ് ആരോപിക്കുന്നു. ഇന്ന് നടന്ന പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു.
മന്ത്രി വി ശിവന്‍കുട്ടി തെറ്റായ മാതൃക സൃഷ്ടിച്ചു. മന്ത്രിയുടെ പെരുമാറ്റത്തെ തികഞ്ഞ ആശങ്കയോടെയാണ് നോക്കി കാണുന്നതെന്നും രാജ്ഭവന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നത് മന്ത്രി പ്രസം?ഗത്തില്‍ പറഞ്ഞത്. മന്ത്രിയുടെയും ഗവര്‍ണറുടെയും കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങിക്കാനായി എത്തിയ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു മന്ത്രിയുടെ ഈ പ്രവര്‍ത്തി. ഇത് ഈ വിദ്യാര്‍ത്ഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു.
രാജ്ഭവനിലെ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്‌കരിച്ചത്തിന് പിന്നാലെയാണ് രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു ഇന്ന് രാജ്ഭവനില്‍ നടന്നത്. പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രി പരിപാടി ബഹിഷ്‌കരിച്ചത്. പരിപാടിയുടെ ഷെഡ്യൂളില്‍ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നു താന്‍ ചെല്ലുമ്പോള്‍ ചിത്രത്തില്‍ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് മന്ത്രി പറയുന്നു.