അവര്‍ എന്റെ കുഞ്ഞനുജത്തിമാര്‍, അനൗചിത്യമുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം: ചെറിയാന്‍ ഫിലിപ്പ് 



കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ വനിതാ എംഎല്‍എമാരെ ചെറിയാന്‍ ഫിലിപ്പ് അനുമോദിക്കുന്ന രംഗം മീഡിയയിലും സോഷ്യല്‍ മീഡിയയിലും ഏറെ ചര്‍ച്ചയായതാണ്. ദിവസങ്ങള്‍ പിന്നിട്ട് ഈ സംഭവത്തില്‍ തന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും അനൗചിത്യം ഉണ്ടായിട്ടുണ്ടെങ്കില്‍ പൊതു സമൂഹം സദയം ക്ഷമിക്കണമെന്നാവശ്യപ്പെട്ടിരിക്കയാണ് വാര്‍ത്താക്കുറിപ്പിലൂടെ ചെറിയാന്‍ ഫിലിപ്പ്. 
ചെറിയാന്‍ ഫിലിപ്പിന്റെ പത്രക്കുറുപ്പിന്റെ  പൂര്‍ണ്ണരൂപം ഇങ്ങനെ: 
 തിരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനില്‍ അനേകം ക്യാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തു. ഇതില്‍ തന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം സദയം പൊറുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

'പിത്യനിര്‍വിശേഷമായ സ്‌നേഹ പ്രകടനമാണ് ഞാന്‍ നടത്തിയതെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജെബി മേത്തര്‍ എംപി അന്നുതന്നെ പറഞ്ഞിരുന്നു. എന്റെ പെരുമാറ്റത്തില്‍ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും, തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള അവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനില്‍ വച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇവരോടെല്ലാം ആഹ്ലാദപൂര്‍വം സൗഹൃദം പങ്കുവച്ചു.

അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഡനത്തില്‍ നട്ടെല്ലിനും സുഷുമ്‌നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടര്‍ന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകര്‍ച്ചയിലായി. കാലുകളിലെ പേശികള്‍ ശോഷിച്ചു. തുടര്‍ച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടു. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നു' -വാര്‍ത്താക്കുറിപ്പില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media