ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് കോട്ടക്കലില്‍ ബാനര്‍

പച്ചപ്പട മലപ്പുറം പറയുന്നു, വിഡിയുടെ  പിആര്‍ ചതിക്കുഴിയില്‍ നമ്മുടെ നേതാക്കള്‍ വീഴരുത് 


 

 



മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് കോട്ടക്കലില്‍ ബാനര്‍. നേതാക്കള്‍ വി ഡിയുടെ പിആര്‍ ചതിക്കുഴിയില്‍ വീഴരുതെന്നാണ് ബാനറില്‍ പറയുന്നത്. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ. ഉമ്മന്‍ ചാണ്ടിയെ പിന്നില്‍ നിന്നും കുത്തിയ വി ഡി പിആര്‍ വര്‍ക്കിലൂടെ പാര്‍ട്ടിയെ മണ്ടന്മാര്‍ ആക്കുന്നുവെന്നും ബാനറില്‍ പരാമര്‍ശമുണ്ട്. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബാനര്‍ സ്ഥലത്തുനിന്നും നീക്കി.

അതേസമയം, മുഖ്യമന്ത്രി ചര്‍ച്ചയില്‍ സതീശന് പിന്തുണ പ്രഖ്യാപിച്ച വിഷയത്തില്‍ വിശദീകരണവുമായി ലീഗ് നേതാവ് എം കെ മുനീര്‍ രംഗത്തെത്തി. പാണക്കാട് സാദിക്കലി തങ്ങളുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടല്‍ ആണെന്ന ചര്‍ച്ച മുറുകുമ്പോഴിണ് എം കെ മുനീറിന്റെ വിശദീകരണം. തീരുമാനം ഹൈക്കമാന്റിന്റേത് തന്നെയാണെന്ന് നിലപാടാണ് ലീഗിന്റെതെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് ലീഗ് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും എം കെ മുനീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം തങ്ങളുടെ പ്രസ്താവന സതീശന് വിനയാകുമോ എന്ന ആശങ്കയും ലീഗിലെ ഒരു വിഭാഗത്തിന് ആശങ്കയുണ്ട്. സതീശനെ അനുകൂലിച്ച് വീണ്ടും പലയിടത്തും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media