കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ലഹരിവേട്ട;  മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍
 



കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഉപയോഗിക്കുന്നതിനിട ഡോക്ടറും അഭിഭാഷകനുമടക്കം 8 പേര്‍ പിടിയിലായത് ഇതില്‍ ഉള്‍പ്പെട്ട ഇവന്റ് മാനേജ്മെന്റ് ഉടമയ്ക്ക് മേല്‍ നടത്തിയ രഹസ്യനിരീക്ഷണത്തിനൊടുവില്‍ ഇന്നലെയാണ് കടവന്ത്രയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരി  ഉപയോഗിക്കുന്നതിനിടെ 8 പേര്‍ പിടിയിലായത്. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഉടമയും തിരുവനന്തപുരം ശംഖുമുഖം സ്വദേശിയുമായ ഷാജി ഫെര്‍ണാണ്ടോ എന്ന ഷോണിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് കടവന്ത്ര പൊലീസും ഡാന്‍സാഫും മുഴുവന്‍ പേരെയും പിടികൂടിയത്. മുന്‍പ് ആഡംബര ക്രൂസില്‍ വച്ച് ലഹരി പാര്‍ട്ടി നടത്താനുള്ള ശ്രമം കംസിന്റെ ഇടപെടലില്‍ പൊളിഞ്ഞിരുന്നു. അന്നു മുതല്‍ ഷോണ്‍ നിരീക്ഷണത്തിലാണെന്നാണ് വിവരം. അതേസമയം, ഇവരില്‍ നിന്ന് പിടിച്ചെടുത്ത ലഹരി മരുന്നുകളില്‍ കൊക്കെയ്‌നും ഹൈബ്രിഡ് കഞ്ചാവും വിദേശത്തുനിന്ന് എത്തിച്ചതാണെന്നാണ് പൊലീസിന്റെ സംശയം.
ഷോണിനു (44) പുറമെ ഇടപ്പള്ളിയിലെ റസ്റ്ററന്റ് ഉടമയായ കലൂര്‍ സ്വദേശി ഓസ്റ്റിന്‍ ജോസ് (31), കലൂര്‍ സ്വദേശിയായ അഭിഭാഷകന്‍ രോഹിത് നായര്‍ (25), ബിസിനസുകാരനായ കടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി (30), ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ (30), പന്തളം സ്വദേശിനിയായ ദന്തഡോക്ടര്‍ ബെന്‍സി റാവുത്തര്‍ (29), കൊല്ലം ചടയമംഗലം സ്വദേശിയും ഫിസിയോതെറപ്പിസ്റ്റുമായ സെയ്തലവി ഫാത്ത് (29), ഏവിയേഷന്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി അമല്‍ റൗഫ് (26) എന്നിവരാണ് ഇന്നലെ പിടിയിലായത്. ഇവരില്‍ നിന്ന് 5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയന്‍, 0.36 ഗ്രാം മെത്താഫിറ്റമിന്‍, 0.44 ഗ്രാം എക്‌സ്റ്റസി പില്‍ എന്നിവ കണ്ടെടുത്തു. കുറഞ്ഞ അളവിലുള്ള ലഹരിയാണ് പിടിച്ചെടുത്തത് എന്നതിനാല്‍ അറസ്റ്റിലായവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു.

ഷോണാണ് സംഘത്തെ ഒരുമിപ്പിച്ച കണ്ണിയെന്നാണ് പൊലീസ് പറയുന്നത്. കൊക്കെയ്‌നും ഹൈബ്രിഡ് കഞ്ചാവും എക്സ്റ്റസി പില്ലും വിദേശത്തു നിന്ന് എത്തിച്ചതാണെന്ന വിവരമാണ് അറസ്റ്റിലായവര്‍ നല്‍കിയിരിക്കുന്നത്. ഇതിന്റെ ഉറവിടവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പ്പനയും നടത്തിയവര്‍ അറസ്റ്റിലായ സംഭവം മുന്‍പും കൊച്ചിയില്‍ ഉണ്ടായിട്ടുണ്ട്. ലഹരി സംഘങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ചതോടെ പിടിയിലാകുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ ഹോട്ടലുകളും ക്രൂസുകളും കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ വീണ്ടും സജീമായി എന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഷോണിന്റെ നേതൃത്വത്തില്‍ ഒരു ആഡംബര ക്രൂയ്സില്‍ ലഹരി പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇത് പൊളിഞ്ഞു. കടലിലേക്ക് പുറപ്പെട്ട ക്രൂയ്സിനു പിന്നാലെ കസ്റ്റംസ് സംഘം എത്തിയതോടെ പാര്‍ട്ടി നടത്താനിരുന്നവര്‍ ലഹരി വസ്തുക്കള്‍ കടലില്‍ ഒഴുക്കുകയായിരുന്നു. അതിനു ശേഷവും ക്രൂസുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം ലഭിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ പറയുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media