പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ വൻ നേട്ടത്തിൽ
പ്രതിസന്ധി ഘട്ടത്തിൽ ഓക്സിജൻ ഉത്പാദനത്തിൽ കേരളത്തിന് കൈത്താങ്ങാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ. കൊവിഡ് പ്രതിസന്ധികൾ മറികടന്ന് 2020-21ല്‍ 112 കോടി രൂപയാണ് കെഎംഎംഎൽ ലാഭം നേടിയത്
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ച് പൊതുമേഖലാ വ്യവസായ സ്ഥാപനം കെ എം എം എല്‍ കരസ്ഥമാക്കിയത് അതിശയിപ്പിക്കുന്ന വളര്‍ച്ചയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ''കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2020-21ല്‍ 112 കോടി രൂപ ലാഭം നേടിയ സ്ഥാപനം 783 കോടിയുടെ വിറ്റുവരവും സ്വന്തമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനമാണ് കെഎംഎംഎല്‍. അഞ്ചുവര്‍ഷത്തിനിടെ 530 കോടി രൂപയുടെ ലാഭം കൈവരിച്ചു. ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പാദനം കൈവരിച്ചു. 260 ടണ്‍ ഉല്‍പാദനം നടത്തിയ യൂണിറ്റ് 50 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭവും നേടി."