പ്രൗഡിയും ഒപ്പം സുരക്ഷയും ഉറപ്പാക്കി സ്റ്റാര്‍ക്ക് വാതിലുകള്‍
പ്രൗഡിയും ഒപ്പം സുരക്ഷയും ഉറപ്പാക്കി സ്റ്റാര്‍ക്ക് വാതിലുകള്‍. പരിസ്ഥിതി സംരക്ഷണ ഏറ്റവും ആവശ്യമായ കാലഘട്ടത്തില്‍ അത് സാധ്യമാക്കുക കൂടിയാണ് സ്റ്റാര്‍ക് സ്റ്റീല്‍ ഡോറുകള്‍. ബിഎം സ്റ്റോറാണ് സ്റ്റാര്‍ക്ക് ഡോറിന്റെ കോഴിക്കോട്ടെ ഡീലര്‍. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപം റീഗലിയ ആര്‍ക്കേഡില്‍ ബിഎം സ്റ്റോര്‍ കഴിഞ്ഞ ദിവസമാണ് പ്രവര്‍ത്തനമാരംഭിച്ചത്. യുവ സംരഭകരായ മെഹറൂഫ് മണലൊടി, എ.കെ. ഷാജി, ആര്‍.ജി വിഷ്ണു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഗാല്‍വനൈസ്ഡ് സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന സ്റ്റാര്‍ക്ക് ഡോറുകള്‍ക്ക് ലൈഫ് ലോംഗ് ഗാരന്റിയും ലോക്കുകള്‍ക്ക് അഞ്ചു വര്‍ഷത്തെ ഗാരന്റിയും കമ്പനി നല്‍കുന്നുണ്ട്. ഒരേ സമയത്ത് 12 സ്ഥലത്ത് ലോക്കാകുന്ന സംവിധാനമാണ് ഡോറിലുള്ളത്. 14,000 മുതല്‍ 65,000 രൂപവരെ വിലയുള്ള ഡോറുകള്‍ ലഭ്യമാണ്.