രാജ്യത്ത് പുതിയതായി 26,964 പേര്‍ക്ക് കോവിഡ് ; 383 മരണം
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 26,964 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 383 പേരാണ് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. 34,167 പേര്‍ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് 3,01,989 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. 186 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതുവരെ 3,27,83,741 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ 383 പേര്‍ കൂടി മരിച്ചതോടെ, രാജ്യത്ത് ആകെ കോവിഡ് മരണം 4,45,768 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഇതുവരെ 82,65,15,754 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.