അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സികള്‍ പൂര്‍ണമായും നിരോധിച്ച് താലിബാന്‍


അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സികള്‍ പൂര്‍ണമായും നിരോധിച്ച് താലിബാന്‍. അധികാരത്തിലെത്തിയതിനേ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക പിന്തുണ നിലച്ചിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്റെ ഇത്തരമൊരു നീക്കം. രാജ്യത്തെ സാമ്പത്തിക സ്ഥിതിയും ദേശീയ താല്‍പര്യങ്ങളും മുന്‍നിര്‍ത്തി എല്ലാ അഫ്ഗാനികളും അവരുടെ ദൈനംദിന വിനിമയത്തിനായി അഫ്ഗാന്‍ കറന്‍സി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് താലിബാന്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.


ഇത് ലംഘിക്കുന്നവര്‍ക്കുമേല്‍ കര്‍ശനമായ നിയമ നടപടി ഉണ്ടാകുമെന്നും താലിബാന്‍ കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡോളറിന്റെ ഉപയോഗം വ്യാപകമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപാരത്തിനായി അയല്‍രാജ്യങ്ങളുടെ കറന്‍സി ഉപയോഗിക്കുന്നുണ്ട്. ഇതിനെല്ലാമാണ് ഇപ്പോള്‍ നിരോധനം കൊണ്ടുവന്നിട്ടുള്ളത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media