മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ്

എന്നെ അറിയില്ലെന്നത് പച്ചക്കള്ളം;  ഇങ്ങിനെ പറയാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേ?

 

 


ബംഗളുരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ്. നിയമസഭയില്‍ വന്ന് എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്ന് സ്വപ്ന സുരേഷ്  ചോദിച്ചു. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ്സുകള്‍ സംബന്ധിച്ചും ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്. ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭമുഖത്തിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍

ഒറ്റയ്ക്കും ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങള്‍ക്കായി മാത്രം താന്‍ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും എന്നെ കണ്ടിട്ട് പോലുമില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്കെങ്ങനെ കഴിയുന്നു എന്നായിരുന്നു സ്വപ്നയുടെ ചോദ്യം. മുഖ്യമന്ത്രിയെ കണ്ട തീയതികള്‍ പുറത്തുവിടുമെന്നും സ്വപ്ന വ്യക്തമാക്കി. അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ധൈര്യമുണ്ടോ എന്നും സ്വപ്ന വെല്ലുവിളിച്ചു. സഭയില്‍ പ്രസ്താവന നടത്താതെ തെളിവുമായി മുഖ്യമന്ത്രി വരട്ടെയെന്നാണ് സ്വപ്ന സുരേഷിന്റെ വെല്ലുവിളി.


നോര്‍ക്കയില്‍ തന്നെ നിയമിക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിക്ക് അറിയാമെന്നും സ്വപ്ന സുരേഷ്  പറഞ്ഞു. സ്‌പേസ് പാര്‍ക്കിലെ ജോലിക്ക് മുമ്പ് തന്നെ നോര്‍ക്കയില്‍ നിയമിക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചിരുന്നു. ഇത് മുഖ്യമന്ത്രിക്കും അറിയാം, ഇതിനിടയിലാണ് എം എ യൂസഫലിയുടെ എതിര്‍പ്പ് വരുന്നത്. ഇതേത്തുടര്‍ന്നാണ് സ്‌പേസ് പാര്‍ക്കില്‍ തന്നെ നിയമിക്കാന്‍ തീരുമാനമായതെന്നാണ് സ്വപ്ന പറയുന്നത്. കച്ചവടങ്ങളുടെ കണ്ണിയായ താന്‍ രാജി വച്ചതറിഞ്ഞാണ് സിഎം രവീന്ദ്രന്‍ ഞെട്ടിയത്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങളുടെ കണ്ണിയായിരുന്നു താന്‍. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള അനധികൃത ഇടപാടുകള്‍ നിലയ്ക്കുമോ എന്ന് സിഎം രവീന്ദ്രന്‍ ഭയന്നുവെന്നും യൂസഫലി എന്തുകൊണ്ട് തന്നെ എതിര്‍ത്തുവെന്നതിനെക്കുറിച്ച് പിന്നീട് വെളിപ്പെടുത്താമെന്നും സ്വപ്‌ന പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media