സിദ്ദിഖിന്റെ കൊലപാതകം; മൃതദേഹം എങ്ങനെയാണ് വലിച്ചെറിഞ്ഞെന്ന് പൊലീസിനോട് വിശദീകരിച്ച് പ്രതികള്‍, ഫോണ്‍ കണ്ടെടുത്തു
 


പാലക്കാട്: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ പ്രതികളായ ഫര്‍ഹാന, ഷിബിലി എന്നിവരുമായി അട്ടപ്പാടി ചുരത്തില്‍ തെളിവെടുപ്പ് തുടങ്ങി. ഒന്‍പതാം വളവിന് താഴെയാണ് തെളിവെടുപ്പ്. കൊല്ലപ്പെട്ട സിദ്ദിഖിന്റെ ഫോണ്‍ പൊലീസ് കണ്ടെടുത്തു. മൃതദേഹം എങ്ങനെയാണ് വലിച്ചെറിഞ്ഞത് എന്നും പ്രതികള്‍ വിശദീകരിച്ചു. കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ സിദ്ദിഖിന്റെ എടിഎം കാര്‍ഡ്, ചെക്ക് ബുക്ക്, തോര്‍ത്ത് എന്നിവ കാറുപേക്ഷിച്ച പറമ്പിന് സമീപത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തി വെട്ടി നുറുക്കിയശേഷം മൃതദേഹമടങ്ങിയ സൂട്ട്‌കേസുകളുമായി പ്രതികള്‍ അട്ടപ്പാടിയിലേക്കാണ് പോയത്. മൃതദേഹം ഉപേക്ഷിച്ചശേഷം ഫര്‍ഹാനയെ വീട്ടിലാക്കിയ ഷിബിലി കാറുപേക്ഷിക്കാനെത്തിയത് ചെറുതുരുത്തിയിലായിരുന്നു. വെട്ടിക്കാട്ടിരി താഴപ്ര തെക്കേക്കുന്ന് പ്രദേശം നേരത്തെ ഷിബിലിക്ക് പരിചയമുണ്ടായിരുന്നു. ഷിബിലിയുടെ സുഹൃത്തായ റഷീദിന്റെ പരിചയക്കാരി ഇവിടെയാണ് താമസിച്ചിരുന്നത്. താന്‍ അടുത്തിടെ വാങ്ങിയ വാഹനമാണെന്നും ചില സാമ്പത്തിക ബാധ്യതകളുണ്ടെന്നും പറഞ്ഞാണ് തൊട്ടടുത്ത പറമ്പില്‍ വാഹനം കൊണ്ടുചെന്നിട്ടു. കൃത്യം നടത്തിയശേഷം വാഹനത്തില്‍ അവശേഷിച്ച തെളിവുകള്‍ ഒരു കവറിലാക്കി തൊട്ടടുത്ത പൊട്ടക്കിണറില്‍ തള്ളുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.

ഹണി ട്രാപ്പിനിടെയായിരുന്നു സിദ്ദിഖിന്റെ കൊലപാതകം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സിദ്ദിഖിനെ നഗ്‌നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത് എതിര്‍ത്തപ്പോള്‍ ഷിബിലി ചുറ്റിക കൊണ്ട് തലയ്ക്കും നെഞ്ചിനും അടിച്ച് വീഴ്ത്തി. ഫര്‍ഹാനയാണ് ചുറ്റിക എടുത്ത് നല്‍കിയത്. മറ്റൊരു പ്രതിയായ ആഷിഖ് സിദ്ദിഖിന്റെ വാരിയെല്ലിന് ചവിട്ടുകയും ചെയ്തു. കൊലപാതകത്തിന് ശേഷം അസമിലേക്ക് പ്രതികള്‍ കടക്കാന്‍ ശ്രമിക്കുന്നതിടെയാണ് ചെന്നൈയില്‍ നിന്നും പിടിയിലായത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media