ഉത്രയുടെ കൊലക്കേസ്; തെളിവെടുപ്പിനായി ഡെമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം
കൊല്ലം: കൊല്ലത്തെ ഉത്ര കൊലക്കേസില്‍ അസാധാരണ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വ്യത്യസ്തമായിരിക്കും. ഇത് തെളിയിക്കാനാണ് കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അത്യപൂര്‍വ്വമായ പരീക്ഷണം നടത്തിയത്. മൂന്ന് പാമ്പുകളെ ഉപയോഗിച്ചായിരുന്നു പരീക്ഷണം.
കേസില്‍ ചെറിയ തെളിവുകള്‍ പോലും പ്രധാനപ്പെട്ടതായതിനാലാണ്കൊല്ലം മുന്‍ റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ വ്യത്യസ്തമായ പരീക്ഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ വനംവകുപ്പിന്റെ സംസ്ഥാന ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരീക്ഷണം സംഘടിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും രേഖകളും പൊലീസ് സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.