റിപ്പബ്ലിക് ദിന ഓഫർ വിൽപ്പനയുമായി ഗോ എയർ
റിപ്പബ്ലിക് ദിന ഓഫർ വിൽപ്പനയുമായി ഗോ എയർ രംഗത്ത്.ആഭ്യന്തര വിമാനങ്ങളിൽ
859 രൂപ മുതൽ ആരംഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2021 ഏപ്രിൽ 22 മുതൽ ഡിസംബർ 31 വരെയുള്ള യാത്രകൾക്കായി 2021 ജനുവരി 22 മുതൽ 29 വരെയാണ് ടിക്കറ്റുകൾ വാങ്ങാൻ അവസരം. പ്രത്യേക നിരക്കുകൾ ഗോ എയർ ഫ്ലൈറ്റുകളിലെ വൺവേ യാത്രകൾക്കും മാത്രമേ ബാധകമാകൂ.
ഒരു മില്യൺ സീറ്റുകൾ 859 രൂപ മുതൽ ആരംഭിക്കുന്ന ഓഫർ നിരക്കിൽ ലഭ്യമാണ്. വിൽപ്പന കാലയളവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ പുറപ്പെടുന്ന 14 ദിവസത്തിനുള്ളിൽ മാറ്റിയാൽ പ്രത്യേക ഫീസ് നൽകേണ്ടതില്ലെന്നും കമ്പനി പറയുന്നു. ഇത് ലഭ്യതയ്ക്ക് വിധേയമായ പ്രൊമോ ഫെയർ സീറ്റുകൾക്ക് മാത്രം ബാധകമാണ്.
ബുക്കിംഗ് സമയത്ത് ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആദ്യം ടിക്കറ്റ് എന്ന അടിസ്ഥാനത്തിലായിരിക്കും സീറ്റുകൾ ലഭിക്കുകയെന്ന് ഗോ എയർ ഗോ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൗശിക് ഖോന പറഞ്ഞു.