കനത്ത മഴ: തമിഴ്നാട്ടില്‍ വീടിന്റെ മതില്‍ തകര്‍ന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ മരിച്ചു
തമിഴ്നാട്ടില്‍ വീടിന്റെ മതില്‍ തകര്‍ന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ മരിച്ചു
ചൊവ്വാഴ്ച രാത്രി എല്ലാവരും ഉറങ്ങിക്കിടക്കവെയാണ് വീടിന്റെ മതില്‍ ഇടിഞ്ഞുവീണത്. പരിക്കേറ്റ ഒമ്പത് പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നദിക്കരയിലെ വീടാണ് തകര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.
വെല്ലൂര്‍: കനത്ത മഴയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് നാല് കുട്ടികളടക്കം ഉറങ്ങിക്കിടന്ന ഒമ്പത് പേര്‍ മരിച്ചു. തമിഴ്നാട് വെല്ലൂര്‍ ജില്ലയിലെ പെര്‍ണാംപട്ട് പ്രദേശത്താണ് ദാരുണ സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച വരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സക്കായി 50000 രൂപ അടിയന്തരമായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി എല്ലാവരും ഉറങ്ങിക്കിടക്കവെയാണ് വീടിന്റെ മതില്‍ ഇടിഞ്ഞുവീണത്. പരിക്കേറ്റ ഒമ്പത് പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നദിക്കരയിലെ വീടാണ് തകര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. നദിയില്‍ വെള്ളം പൊങ്ങിയാല്‍ അയല്‍പക്കത്തെ കോണ്‍ക്രീറ്റ് വീട്ടിലായിരുന്നു ഇവര്‍ ഉറങ്ങിയിരുന്നത്. എന്നാല്‍ സംഭവ ദിവസം ഇവര്‍ വീടിനുള്ളില്‍ കഴിഞ്ഞു. പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
തമിഴ്നാട്ടില്‍ കഴിഞ്ഞ ഒരാഴ്ചയായി കനത്തമഴ തുടരുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ മഴയില്‍ 10 പേര്‍ മരിച്ചു. തമിഴ്നാടിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടമാണ് തമിഴ്നാട്ടിലുണ്ടായത്. കോടിക്കണക്കിന് രൂപയുടെ കൃഷി നാശമുണ്ടായി. ആയിരത്തോളം വീടുകളും തകര്‍ന്നു. ചെന്നൈയടക്കമുള്ള പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം.