മോഹന്‍ലാലും വിഎ ശ്രീകുമാറും ഒന്നിക്കുന്നു
'ഒടിയനു' ശേഷം വരുന്നു 'മിഷന്‍ കൊങ്കണ്‍
ഒടിയനു ശേഷം മോഹന്‍ലാല്‍-വിഎ ശ്രീകുമാര്‍ എന്നിവര്‍ ഒന്നിക്കുന്ന അടുത്ത ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. 'മിഷന്‍ കൊങ്കണ്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡയും മോഹന്‍ലാലിനൊപ്പം അഭിനയിക്കും. ഹിന്ദി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ചിത്രം റിലീസാവും. മാപ്പിള ഖലാസികളുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മള്‍ട്ടി സ്റ്റാര്‍ ചിത്രമായ മിഷന്‍ കൊങ്കണ്‍ ഉയര്‍ന്ന ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 'ഫ്രാന്‍സിസ് ഇട്ടിക്കോര','സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' തുടങ്ങിയ നോവലുകളിലൂടെ ശ്രദ്ധേയനായ ടിഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. ഷെയിന്‍ നിഗം നായകനായി 2019ല്‍ പുറത്തിറങ്ങിയ 'ഓള്' എന്ന ചിത്രത്തിനാണ് മുന്‍പ് ടിഡി രാമകൃഷ്ണന്‍ തിരക്കഥയൊരുക്കിയത്.