രാജ്യത്ത് പുതിയതായി 26,727 പേര്‍ക്ക് വൈറസ് ബാധ; ചികിത്സയിലുള്ളവര്‍ രണ്ടേമുക്കാല്‍ ലക്ഷം പേർ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ ഉയരുന്നു. ഇന്നലെ 26,727 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 3,37,66,707 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്.
24 മണിക്കൂറിനിടെ 277 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,48,339 ആയി ഉയര്‍ന്നു. നിലവില്‍ 2,75,224 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 28,246 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,30,43,144 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 64,40,451 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ വാക്‌സിന്‍ നല്‍കിയവരുടെ എണ്ണം 89,02,08,007 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.