പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നേക്കും;
മുംബൈയില്‍ ടിക്കറ്റ് നിരക്ക് 50 രൂപ
മുംബൈ: റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചേക്കും. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വേനല്‍ക്കാലത്ത് റെയില്‍വേസ്റ്റേഷനുകളില്‍ തിരക്ക് കൂടാതിരിക്കാന്‍ ആണ് നിരക്ക് വര്‍ധന. മുംബൈ മെട്രോപൊളിറ്റന്‍ റീജിയനിലെ (എംഎംആര്‍) ചില പ്രധാന സ്റ്റേഷനുകളില്‍ ആണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഒരു പ്ലാറ്റ്‌ഫോം ടിക്കറ്റിന് മുമ്പത്തെ പത്ത് രൂപയ്ക്ക് പകരം 50 രൂപയാണ് പുതുക്കിയ നിരക്ക് . ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ദാദര്‍, മുംബൈയിലെ ലോക്മാന്യ ടെര്‍മിനല്‍, താനെ, തുടങ്ങിയ സ്റ്റേഷനുകളില്‍ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
മാര്‍ച്ച് ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഈ വര്‍ഷം ജൂണ്‍ 15 വരെ നിരക്ക് പ്രാബല്യത്തില്‍ തുടരും. വേനല്‍ക്കാല യാത്രാ തിരക്കിനിടയില്‍ ഈ സ്റ്റേഷനുകളില്‍ തിരക്ക് കൂടുന്നത് തടയാനാണ് മദ്ധ്യ റെയില്‍വേ ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
ഫെബ്രുവരി രണ്ടാം ആഴ്ച മുതല്‍ മുംബൈയില്‍ ദിവസേനയുള്ള കൊവിഡ് -19 കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മദ്ധ്യ വേനല്‍ അവധി എത്തുന്നതോടെ റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്കുകള്‍ കൂടിയേക്കും.റെയില്‍വെ സ്റ്റേഷനുകളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി കഴിഞ്ഞ വര്‍ഷം ചില സ്റ്റേഷനുകളില്‍ റെയില്‍വെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 10 രൂപയില്‍ നിന്നും 50 രൂപയായാണ് വര്‍ദ്ധിപ്പിച്ചിത്. രാജ്യത്തെ ആറ് റെയില്‍വേ ഡിവിഷനുകളിലായി തിരക്കേറിയ 250 റെയില്‍വെ സ്റ്റേഷനുകളിലാണ് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17 മുതല്‍ നിരക്ക് വര്‍ദ്ധന പ്രാബല്യത്തിലുണ്ട്