മികച്ച ക്ഷീര സംഘങ്ങള്‍ക്ക് മില്‍മ അവാര്‍ഡുകള്‍ നല്‍കി 


 

കോഴിക്കോട്: മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച കോഴിക്കോട് ജില്ലയിലെ ക്ഷീര സംഘങ്ങള്‍ക്ക് മലബാര്‍ മില്‍മ വാര്‍ഡുകള്‍ വിതരണം ചെയ്തു. കാലിക്കറ്റ് ടവറില്‍ നടന്ന കോഴിക്കോട് ജില്ലയിലെ ആനന്ദ് മാതൃക ക്ഷീര സംഘം പ്രസിഡന്റുമാരുടെ യോഗത്തില്‍ വച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ചടങ്ങ് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി ഉദ്ഘാടനം ചെയ്തു. മികച്ച ഗുണനിലവാരമുള്ള പാല്‍ നല്‍കിയ ചെമ്പനോട- പൂഴിത്തോട് സംഘത്തിനുള്ള അവാര്‍ഡ് കെ.എസ്. മണി സമ്മാനിച്ചു. യുവ കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവും കാരശ്ശേരി ക്ഷീര സഹകരണ  സംഘം പ്രസിഡന്റുമായ  രജീഷ് കാരശ്ശേരിയെ ചടങ്ങില്‍ ആദരിച്ചു.  

മികച്ച ബിഎംസി സംഘത്തിനുള്ള അവാര്‍ഡ് നെല്ലിപൊയില്‍ സംഘത്തിന്   മില്‍മ ഭരണ സമിതി അംഗം പി. ശ്രീനിവാസന്‍ മാസ്റ്ററും  ഏറ്റവും കൂടുതല്‍ ഉത്പനങ്ങള്‍ വിപണനം നടത്തിയ ഓമശ്ശേരി സംഘത്തിനുള്ള അവാര്‍ഡ് മില്‍മ ഭരണസമിതി അംഗം കെ.കെ. അനിതയും  കരുവണ്ണൂര്‍  സംഘത്തിനുള്ള അവാര്‍ഡ്   പി.ടി. ഗിരീഷ് കുമാറും വിതരണം ചെയ്തു. മലബാര്‍ മില്‍മ പി& ഐ ജനറല്‍ മാനേജര്‍  കെ.സി. ജയിംസ് , എം.ആര്‍.ഡി.എഫ് സി.ഇ.ഒ ജോര്‍ജ് കുട്ടി ജേക്കബ് , കോഴിക്കോട് ഡയറി മാനേജര്‍ കെ.എസ് ഗോപി എന്നിവര്‍ സംസാരിച്ചു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ.പി. മുരളി സ്വാഗതം പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media