പുതിയ ഓഫറുകളുമായി പേടിഎം; പെയ്‌മെന്റുകള്‍ക്ക് 500 രൂപ വരെ ക്യാഷ്ബാക്ക്
ഉപയോക്താക്കള്‍ക്കായി കിടിലന്‍ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ പേടിഎം. ഈ പ്രത്യേക ഓഫറിലൂടെ പേടിഎം ഉപയോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് ആനുകൂല്യം ലഭിക്കും. കൂടാതെ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ബില്‍ പെയ്മെന്റുകള്‍ക്ക് മറ്റ് പല പാരിതോഷികങ്ങളും ഉപയോക്താക്കള്‍ക്ക് പേടിഎം വാഗ്ദാനം ചെയ്യുന്നു. ഓരോ ബില്‍ പെയ്മെന്റിനും 500 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കുവാനുള്ള അവസരമാണ് ഉപയോക്താക്കള്‍ക്ക് വന്നിരിക്കുന്നത്. എല്ലാ ബില്‍ പെയ്മെന്റുകള്‍ക്കും 5000 വരെയുള്ള ഉറപ്പുള്ള ക്യാഷ് ബാക്ക് പോയിന്റുകളാണ് നല്‍കി വരുന്നത്.
ഈ പോയിന്റുകള്‍ ഗിഫ്റ്റ് വൗച്ചറുകളായി മുന്‍നിര ബ്രാന്‍ുകളിലെ ഉത്പ്പന്നങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് റെഡീം ചെയ്യാവുന്നതാണ്. പേടിഎമ്മിന്റെ ഈ പുതിയ ഓഫര്‍ എല്ലാ പോസ്റ്റ് പെയ്ഡ് ബില്‍ പെയ്മെന്റുകള്‍ക്കും ഒരു പോലെ ബാധകമാണ്. ജിയോ, വി, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ കമ്പനികളുടെ പോസ്റ്റ് പെയ്ഡ് ബില്‍ പെയ്മെന്റുകള്‍ക്ക് ഉപയോക്താക്കള്‍ക്ക് ക്യാഷ് ബാക്കും മറ്റ് റിവാര്‍ഡ് പോയിന്റുകളും ലഭിക്കും.
ഇത് പുറമേ കമ്പനിയുടെ റെഫറല്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് കൊണ്ട് ബംമ്പര്‍ ക്യാഷ് ബാക്ക് ലഭിക്കുവാനുള്ള അവസരവും ഉപയോക്താക്കള്‍ക്കുണ്ട്. ഒരു ഉപയോക്താവ് അയാളുടെ സുഹൃത്തിനേയോ കുടുംബാംഗത്തേയോ പേടിഎമ്മിലൂടെ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്നതിനായി ഇന്‍വൈറ്റ് ചെയ്യുമ്പോള്‍ റഫര്‍ ചെയ്യുന്ന വ്യക്തിയ്ക്കും, അതുപോലെ റഫര്‍ ചെയ്യപ്പെടുന്ന വ്യക്തിയ്ക്കും 100 രൂപ വരെയുള്ള ക്യാഷ് ബാക്ക് ലഭിക്കും. മൊബൈല്‍ റീചാര്‍ജ് പ്രക്രിയ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിനായാണ് പേടിഎം ഈ പുതിയ ഓഫറുകള്‍ അവതരിപ്പിച്ചത്. പല തരത്തിലുള്ള നൂതന സേവന സൗകര്യങ്ങള്‍ പേടിഎം മൊബൈല്‍ റീച്ചാര്‍ജ് സേവനത്തില്‍ വരുത്തിയിട്ടുണ്ട്. 3 ക്ലിക്ക് ഇന്‍സ്റ്റന്റ് പെയ്മെന്റ് സൗകര്യം, റീച്ചാര്‍ജ് പ്ലാനുകളുടെ യൂസര്‍ ഫ്രണ്ട്ലി ഡിസ്പ്ലേ തുടങ്ങിയവ അതില്‍ ചിലതാണ്.
ഉപയോക്താവിന് പേടിഎം അപ്ലിക്കേഷനിലൂടെ അയാള്‍ക്ക് താത്പര്യമുള്ളതും സൗകര്യപ്രദവുമായി ബില്‍ പെയ്മെന്റ് രീതി തെരഞ്ഞെടുക്കാം. പേടിഎം യുപിഐ , പേടിഎം വാലറ്റ്, ഡെബിറ്റ് കാര്‍ഡ്. ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവയൊക്കെ ഉപയോഗിച്ചുള്ള പെയ്മെന്റുകള്‍ക്ക് ഈ സേവനം ലഭിക്കും. പേ ലേറ്റര്‍ സേവനം മുഖേന പേയ്മെന്റ് തുക അടുത്ത മാസങ്ങളില്‍ നല്‍കാനുള്ള സൗകര്യവും ഉപയോക്താക്കള്‍ക്കു പേടിഎം നല്‍കുന്നുണ്ട്.
ആദ്യമായി പേടിഎം വഴി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ക്യാഷ്ബാക്ക് നല്‍കുന്ന പദ്ധതിയും അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഈ പദ്ധതിക്കു ലഭിച്ചത്. ഓഹരി വിപണികള്‍ വഴി മൂലധന സമാഹരണത്തിനൊരുങ്ങുന്ന കമ്പനി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. തുടരെത്തുടരെ ഓഫറുകളും ക്യാഷ്ബാക്കുകളും നല്‍കുന്നതുവഴി കൂടുതല്‍ ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണു കമ്പനി പ്രതീക്ഷിക്കുന്നത്. വൈദ്യുതു ബില്ല്, ക്രെഡിറ്റ് കാര്‍ഡ് ബില്ല്, സിലിണ്ടര്‍ ബുക്കിങ് തുടങ്ങി ഓഹരികള്‍, സ്വര്‍ണം തുടങ്ങിയവ വാങ്ങാനും വില്‍ക്കാനും ഇന്ന് പേടിഎം ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നുണ്ട്. കോവിഡ് വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാനും പേടിഎമ്മിനെ ആശ്രയിക്കുന്ന നിരവധി ആളുകളുണ്ട്.രാജ്യത്തെ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ പേമെന്റ് വിപണിയില്‍ മുന്നിലെത്തുക തന്നെയാണ് പുതിയ മാറ്റങ്ങളും നൂതന സേവനങ്ങളും അവതരിപ്പിച്ചു കൊണ്ട് പേടിഎമ്മിന്റെ ലക്ഷ്യം. മുമ്പേത്തെക്കാളും തങ്ങളുടെ പുതിയ പെയ്മെന്റ് സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ അവരുടെ ബില്‍ പെയ്മെന്റ് നടത്തുന്ന രീതി അതി വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് പേടിഎം പറയുന്നു. ഇപ്പോള്‍ ആര്‍ക്കാണ് ക്യൂ നിന്ന് ബില്ലടയ്ക്കുവാന്‍ താത്പര്യമെന്നാണ് ആള്‍ക്കാര്‍ ചോദിക്കുന്നത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ മൊബൈല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി പെയ്മെന്‍രുകള്‍ നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും പേടിഎം കൂട്ടിച്ചേര്‍ത്തു.