രാജന്‍ മഥേക്കര്‍ ജിയോജിത് ഫിനാന്‍സില്‍
കൊച്ചി: നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) ഡയരക്റ്റര്‍ ജനറല്‍ സ്ഥാനത്തു നിന്നു വിരമിച്ച രാജന്‍ മഥേക്കര്‍ ജിയോജിത് ഫിനാന്‍സിലേക്ക്്.
ജിയോജിത് ഫിനാന്‍സിന്റെ സ്വതന്ത്ര ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറായാണ് നിയമനം. 1975 ബാച്ച് ഐപിഎസുകാരനായ രാജന്‍ മഥേക്കര്‍ 37 വര്‍ഷം കേരള, കേന്ദ്ര സര്‍വീസുകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവച്ചിട്ടുണ്ട്. നിലവില്‍ ദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റി ആന്റ് സേഫ്റ്റി മാനെജ്‌മെന്റ് ഡയരക്റ്റര്‍ ജനറലാണ്. ജിയോജിത് ഡയറക്ടര്‍ ബോര്‍ഡിലേക്ക് രാജന്‍ മഥേക്കറെ സ്വാഗതം ചെയ്യാന്‍ അതിയായ സന്തോഷണുണ്ടെന്ന് ജിയോജിത് സ്ഥാപകനും മാനെജിംഗ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ്ജ് പറഞ്ഞു.