മകനെ കാണാന്‍ ഷാരൂഖ് ഖാന്‍ ആര്‍തര്‍ റോഡ് ജയിലിലെത്തി 


മുംബൈ:മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ആര്‍തര്‍ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാന്‍. മയക്ക് മരുന്ന് കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സന്ദര്‍ശനം. അതേസമയം, ആര്യന്‍ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈകോടതി പരിഗണിക്കും. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉന്നത സ്വാധീനമുള്ള ആര്യന്‍ ഖാന് ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കിയാണ്, എന്‍ഡിപിഎസ് പ്രത്യേക കോടതി ജഡ്ജി വിവി പാട്ടീല്‍ ജാമ്യപേക്ഷ തള്ളിയത്. ആര്യന് ലഹരി കടത്ത് സംഘവുമായി നിരന്തര ബന്ധം ഉണ്ടെന്നും, വന്‍ തോതില്‍ മയക്കു മരുന്നു ഇടപാട് നടന്നിട്ടുണ്ടെന്നും കാണിച്ച് എന്‍സിബി സമര്‍പ്പിച്ച വാട്സ്ആപ്പ് തെളിവുകള്‍ കോടതി പൂര്‍ണ്ണമായും അംഗീകരിച്ചു.

ജാമ്യപേക്ഷ കോടതി തള്ളിയതോടെ കടുത്ത നിരാശയിലാണ് ആര്യനെന്നും , വിധി വന്ന ശേഷം ആരുമായും സംസാരിച്ചിട്ടില്ല എന്നുമാണ് ആര്‍തര്‍ ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. അതേസമയം ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഭിഭാഷകര്‍. കഴിഞ്ഞ ഓഗസ്റ്റില്‍, മയക്കുമരുന്ന് കേസില്‍ പ്രതികളുടെ പ്രായം കൂടി പരിഗണിച്ച് തിരുത്താന്‍ അവസരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media