അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നു; ഇന്ധനവില വർധിക്കാൻ സാധ്യത
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്ന സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരാൻ സാധ്യത.
രാജ്യത്ത് 12 ദിവസമായി ഇവയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. മെക്സിക്കോ തീരത്തെ എണ്ണപ്പാടത്തുണ്ടായ തീപ്പിടിത്തം, ഇഡ ചുഴലിക്കാറ്റിനെത്തുടർന്നുള്ള നാശനഷ്ടങ്ങൾ തുടങ്ങിയ കാരണങ്ങളാണ് എണ്ണവില ഉയരാൻ കാരണം.
അത് ഇപ്പോഴത്തെ നിലവാരത്തിൽ തുടരുകയാണെങ്കിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടേണ്ടിവരുമെന്ന് എണ്ണക്കമ്പനി അധികൃതർ പറഞ്ഞു.