പെന്‍ഷന്‍ പരിഷകരണത്തിന് 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യം
തിരുവനന്തപുരം: പെന്‍ഷന്‍ പരിഷകരണത്തിന് 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യം. ശമ്പള പരിഷകരണവും ഇതേ തിയതി മുതല്‍ പ്രാബല്യത്തില്‍ വരും. പാര്‍ട്ട് ടൈംകാര്‍ക്കും ഇത് ബാധകമാണ്.ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്‍ഷന്‍ 11,500 രൂപയാക്കി. കൂടിയ പെന്‍ഷന്‍ തുക 83,400 രൂപയാക്കി. പരിഷകരിച്ച പെന്‍ഷന്‍ 2021 ഏപ്രില്‍ 1 മുതല്‍ നല്‍കും. കുടുംബ പെന്‍ഷന്‍ അടിസ്ഥാന തുക 11,500 രൂപയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.