സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 35,720 രൂപയില്‍ എത്തി. ഗ്രാം വിലയില്‍ പത്ത് രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4465 രൂപയായി.
കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ ഉയര്‍ന്ന് 35,800 രൂപയില്‍ എത്തിയിരുന്നു. ഈ മാസം തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിപണിയില്‍ സ്വര്‍ണത്തിന്റെ വില വര്‍ധിക്കുന്നതാണ് ദൃശ്യമായത്.