കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടന്‍ സുരേഷ്‌ഗോപി നാളെ കോഴിക്കോട് പോലീസിന് മുന്നില്‍ ഹാജരാകാനിരിക്കെ കടുത്ത പ്രതികരണവുമായി ശോഭ സുരേന്ദ്രന്‍ രംഗത്ത്.സുരേഷ് ഗോപിയെ മൂക്കില്‍ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കി കൊടുക്കാനും കോഴിക്കോട് പോലീസ് അധികാരികള്‍ മുന്നോട്ടു വരുകയാണ് ഒരേ നീതി പുലര്‍ത്താന്‍ പോലീസ് തയ്യാറാകണം.ഇല്ലെങ്കില്‍ പൊതുജനങ്ങള്‍ നിയമത്തെ വെല്ലുവിളിക്കും.ഒരു ബുക്കില്‍ കോഴിക്കോട്ടെ കണക്കുകള്‍ എഴുതിവയ്ക്കുന്നുണ്ട്.മുഖ്യ മന്ത്രിക്ക് വേണ്ടി സുരേഷ് ഗോപിക്ക് എതിരായി പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് പ്രമോഷന്‍ കിട്ടുമായിരിക്കും. പക്ഷേ ജനങ്ങള്‍ നേരിടുമെന്നും അവര്‍ പറഞ്ഞു