കോഴിക്കോട്: സിനിമകളിലൂടെയും നാടകങ്ങളിലൂടെയും ആസ്വാദകശ്രദ്ധ നേടിയ നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍ ഏറെ നാളായി കിടപ്പിലായിരുന്നു. സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചു. കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളില്‍ നായികയായിരുന്നു. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.