ടെഹ്റാന്‍: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തുന്നുവെന്ന് ഇറാന്‍. ഇറാന്റെഇടക്കാലനേതൃകൗണ്‍സിലാണ് തീരുമാനം അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളോട് മാപ്പുചോദിച്ചു കൊണ്ടായിരുന്നു ഇറാന്റെ പ്രഖ്യാപനം.ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രമാക്കി തങ്ങള്‍ക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കില്‍ ഈ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന്ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ അറിയിച്ചു. ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പില്‍ ഇറാന്‍ കീഴടങ്ങില്ലെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.
യുഎസ്- ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളെ ഇറാന്‍ ലക്ഷ്യംവെച്ചത്. ഇത് മേഖലയില്‍ കടുത്ത സംഘര്‍ഷാവസ്ഥയും അനിശ്ചിതത്വവും പടരാന്‍ ഇടയാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളെയാണ് ഇറാന്‍ ആക്രമിച്ചത്. ഹോര്‍മൂസ് കടലിടുക്ക് അടക്കുകയും ചെയ്തിരുന്നു. ഒമാന്‍ തുറമുഖങ്ങള്‍ക്കുംഇന്ധന ടാങ്കറുകള്‍ക്കും നേരെയും ഇറാന്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.