ദില്ലി: വന്ദേ ഭാരത് എക്‌സ്പ്രസ്സിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ കടുത്ത നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ തന്നെ കീഴിലുള്ള ഐ.ആര്‍.സി.ടി.സി.ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.മാര്‍ച്ച് 15-ന് പട്‌ന-ടാറ്റാനഗര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്സില്‍ (ട്രെയിന്‍ നമ്പര്‍ 21896) വിളമ്പിയ ഭക്ഷണത്തെക്കുറിച്ചായിരുന്നു പരാതി. ഐ.ആര്‍.സി.ടി.സി.ക്ക് പുറമെ, ഭക്ഷണവിതരണം നടത്തിയ സ്വകാര്യ ഏജന്‍സിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും കരാര്‍ റദ്ദാക്കാന്‍ ഉത്തരവിടുകയും ചെയ്തു.