തുര്‍ക്കി കമ്പനിയുടെ എണ്ണ കപ്പലിനു നേരെ കരിങ്കടലില്‍ ആക്രമണം 
 


അങ്കാറ: റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന തുര്‍ക്കി കമ്പനി നിയന്ത്രിക്കുന്ന എണ്ണക്കപ്പലിന് നേരെ കരിങ്കടലില്‍ ആക്രമണം. സിയറ ലിയോണ്‍ പതാകയുള്ള കപ്പലാണ് ആക്രമണത്തിനിരയായത്. കപ്പലിന്റെ എന്‍ജിന്‍ റൂമില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായതെന്ന് തുര്‍ക്കി ഗതാഗത മന്ത്രി അബ്ദുള്‍കാദിര്‍ ഉറലോലൂ അറിയിച്ചു.

കപ്പലിനെ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ജിന്‍ റൂമിന് നേരെ ആക്രമണം നടന്നതെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഡ്രോണുകള്‍ക്ക് പകരം ജലനിരപ്പിലൂടെ സഞ്ചരിക്കുന്ന 'ആളില്ലാ ഉപരിതല വാഹനം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് സംശയിക്കുന്നു. ബോസ്ഫറസ് കടലിടുക്കില്‍ നിന്ന് 30 കിലോമീറ്ററില്‍ താഴെ മാത്രം ദൂരത്താണ് ഈ സംഭവം നടന്നതെന്നും അടിയന്തര സഹായത്തിനായി പ്രത്യേക യൂണിറ്റുകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.റഷ്യ -യുക്രൈന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ കരിങ്കടല്‍  യുദ്ധമേഖലയായി മാറുന്നതില്‍  തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ നേരത്തെ തന്നെ ആശങ്ക പുറപ്പെടുവിച്ചിരുന്നു 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media