തിരുവനന്തപുരം: യാത്രാസുരക്ഷയില്‍ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. യാത്രയില്‍ കൂടുതല്‍ സുരക്ഷ വേണ്ടെന്ന് വി ഡി സതീശന്‍ അറിയിച്ചു. പൈലറ്റും എസ്‌കോര്‍റ്റും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയുക്ത മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. എസ്‌കോര്‍ട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാല്‍ അത് നിര്‍ബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഖ്യമന്ത്രി സുരക്ഷയില്‍ കൂടുതല്‍ വാഹനങ്ങള്‍ നുഴഞ്ഞുകയറുന്നതാണ് ഗതാഗതതടസ്സമുണ്ടാക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതെന്നും എഡിജിപി അറിയിച്ചു.