ഇന്ധന നിയന്ത്രണം, വര്‍ക്ക് ഫ്രം ഹോം, സ്വര്‍ണം വാങ്ങല്‍ ഒഴിവാക്കണം

പശ്ചിമേഷ്യന്‍ സംഘര്‍ഷം: രാജ്യത്ത് കൊവിഡ് കാലം പോലെ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി



ദില്ലി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തി ജനങ്ങള്‍ കര്‍ശന സ്വയം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. കൊവിഡ് കാലത്തിന് സമാനമായ ജാഗ്രത ഇക്കാലയളവില്‍ ആവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രധാനമായും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപയോഗത്തില്‍ പരമാവധി നിയന്ത്രണം ഏര്‍പ്പെടുത്തണം. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി മെട്രോ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും കാര്‍പൂളിംഗ് പോലുള്ള സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത വിദേശ യാത്രകള്‍ മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം രീതി പരമാവധി പ്രോത്സാഹിപ്പിക്കണം. ഭക്ഷ്യ എണ്ണയുടെ ഉപയോഗത്തില്‍ പത്തു ശതമാനം കുറവ് വരുത്തണമെന്നും രാജ്യം ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സ്വര്‍ണ്ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കണമെന്നും മോദി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഒരു വര്‍ഷം കുടുംബങ്ങളിലെ ചടങ്ങുകള്‍ക്ക് സ്വര്‍ണ്ണം വാങ്ങാതെ ജനങ്ങള്‍ സഹകരിക്കണം എന്നും പ്രധാനമന്ത്രി വിശദീകരിച്ചു. സ്വര്‍ണ്ണ ഇറക്കുമതി വര്‍ധിക്കുന്നത് വിദേശനാണ്യ ശേഖരം ഇടിയാന്‍ കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുകൊണ്ടാണ് സ്വര്‍ണം വാങ്ങലിലും സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അഭ്യര്‍ഥിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media