മൂന്ന് ലക്ഷം രൂപ വരെ ആദായനികുതി ഇളവ്;
2021ലെ ബജറ്റ് നികുതിദായകര്‍ക്ക് എങ്ങിനെ
ദില്ലി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിരവധി നികുതി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് നികുതിദായകരടക്കം പ്രതീക്ഷിക്കുന്നത്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ആദായനികുതി കിഴിവ് പരിധി മൂന്ന്് ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ സെക്ഷന്‍ 80 സി പ്രകാരം പിപിഎഫ്, പഞ്ചവത്സര ബാങ്ക് എഫ്ഡി, പ്രൊവിഡന്റ് ഫണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം എന്നീ നിക്ഷേപങ്ങള്‍ക്ക് ഒന്നരലക്ഷം രൂപ വരെ കിഴിവ് അവകാശപ്പെടാം. ദീര്‍ഘ-ഹ്രസ്വകാല സമ്പാദ്യങ്ങള്‍ തമ്മിലുള്ള വ്യക്തമായ വ്യത്യാസം ഇത്തവണ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കും ലാഭങ്ങള്‍ക്കുമുള്ള പ്രധാന ഉറവിടമാണ് ലൈഫ് ഇന്‍ഷുറന്‍സും പെന്‍ഷന്‍ ഫണ്ടുകളും. സെക്ഷന്‍ 80 സി കൂടാതെ ഇവയ്ക്ക്പ്ര രണ്ടിനും പ്രത്യേക ഇളവ് പരിധിയും സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെക്ഷന്‍ 80 സി പ്രകാരം യെസ് സെക്യൂരിറ്റീസിന്റെ പരിധി 2.5 ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും പ്രതീക്ഷയുണ്ട്.
ഭവന വായ്പയുടെ പ്രധാന തിരിച്ചടവിനുള്ള ഇളവ് വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അനുകൂലമായ നയങ്ങള്‍ ബജറ്റില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭവന വായ്പയുടെ പ്രധാന തിരിച്ചടവിനുള്ള ഇളവ് ശമ്പളക്കാരുടെ എച്ച്ആര്‍എ പരിധിയുമായി പൊരുത്തപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ കോര്‍പ്പറേറ്റ് നികുതികള്‍ക്ക് ഒറ്റത്തവണ ഒരു വര്‍ഷത്തെ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വ്യക്തിഗത ആദായനികുതി ഇളവ് പരിധിയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിഗത നികുതിദായകര്‍ അടക്കം ബജറ്റില്‍ വ്യക്തിഗത നികുതി ഇളവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ബജറ്റിലെ പ്രധാന വിഷയം 'വ്യക്തിഗത നികുതി ഇളവ്' ആയിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 'ടാക്‌സ് സ്ലാബുകള്‍ വിശാലമാക്കുക' എന്നതാണ് ഭൂരിഭാഗം ജനങ്ങളുടെയും ആവശ്യം. നികുതി സമ്പ്രദായം ലളിതവും എളുപ്പവുമാക്കുന്നതിനുമുള്ള നടപടികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് കേന്ദ്ര ബജറ്റ്.
മറ്റ് ബജറ്റ് പ്രതീക്ഷകള്‍ എന്തൊക്കെ?
പൊതുജനാരോഗ്യത്തിനും പ്രതിരോധത്തിനുമായി ആവശ്യമായ ചെലവ് അടുത്ത വര്‍ഷം 2019-2020നേക്കാള്‍ അല്പം കൂടി ഉയരാന്‍ സാധ്യതയുണ്ട്. എല്ലാ മന്ത്രാലയങ്ങളിലുടനീളം സര്‍ക്കാര്‍ ഫീസുകളും ഉപയോക്തൃ നിരക്കുകളും ഉയര്‍ത്തുന്നതിനുള്ള ആസൂത്രിതമായ ശ്രമംമിച്ച സര്‍ക്കാര്‍ ഭൂമിയുടെ വില്‍പ്പന നടത്തുന്നതിനുള്ള ഒരു പ്രധാന പരിപാടി. ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കിഴക്കന്‍, തെക്ക്-കിഴക്കന്‍ ഏഷ്യയിലെ ആഗോള, പ്രാദേശിക മൂല്യ ശൃംഖലകളില്‍ കൂടുതല്‍ പങ്കാളിത്തത്തിലൂടെ കയറ്റുമതി ആവശ്യകത വിപുലീകരിക്കുന്നതില്‍ നിന്ന് നേട്ടമുണ്ടാക്കണമെങ്കില്‍ ഇറക്കുമതി തീരുവ നിരക്ക് 2017 ലെവലിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കേന്ദ്രത്തിന്റെ ധനക്കമ്മി ജിഡിപിയുടെ എട്ട് ശതമാനവും സംയോജിത (സെന്റര്‍ പ്ലസ് സ്റ്റേറ്റുകളുടെ) കമ്മി 12-13 ശതമാനവുമാക്കാന്‍ സാധ്യതയുണ്ട്.