പാമ്പിനെ പിടിക്കാന്‍ പഠിക്കുന്നോ? അറിയാം കോഴ്‌സിനെപ്പറ്റി
വനംവകുപ്പിന്റെ പാമ്പുപിടുത്ത പദ്ധതിയുടെ ഭാഗമായി ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും പാമ്പിനെ പിടിക്കുന്നതില്‍
പരിശീലനം നേടാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നു സര്‍പ്പ (SARPA) ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് റജിസ്റ്റര്‍ ചെയ്താല്‍ മതി. പദ്ധതിയുടെ അംബാസഡര്‍മാരായി കഥകളി നടന്‍ പള്ളിപ്പുറം സുനിലും ഭാര്യയും നര്‍ത്തകിയുമായ പാരിസ് ലക്ഷ്മിയും തിരഞ്ഞെടുത്തു.
ഒക്ടോബര്‍ അവസാന വാരം കേരളത്തിലെ 7 കേന്ദ്രങ്ങളില്‍ പരിശീലനം ആരംഭിക്കും. 2 ജില്ലകള്‍ക്ക് ഒരു കേന്ദ്രം.
പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സുരക്ഷാ ഉപകരണങ്ങള്‍ അടങ്ങിയ കിറ്റുകളും നല്‍കും. ഇവരെ
വനംവകുപ്പിന്റെ അംഗീകൃത റെസ്‌ക്യു ടീമില്‍ ചേര്‍ക്കും. 5 വര്‍ഷമാണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി.
18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പൊലീസിലെയും ഫയര്‍ഫോഴ്‌സിലെയും ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ക്കു നേരത്തേ മുതല്‍ പരിശീലനം നല്‍കുന്നുണ്ട്.