ഭവനവായ്പയ്ക്കുള്ള മിനിമം പലിശ നിരക്ക് ഉയർത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ .
ഭവനവായ്പയ്ക്കുള്ള മിനിമം പലിശ നിരക്ക് ഉയർത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 25 ബേസിസ് പോയിൻറ് (ബിപിഎസ്) 6.70 ശതമാനത്തിൽ നിന്ന് 6.95 ശതമാനമായാണ് ഉയർത്തിയിട്ടുള്ളത്.. എസ്‌ബിഐ 2021 മാർച്ച് 1 നാണ് മിനിമം പലിശ നിരക്ക് 6.21 ശതമാനത്തിൽ നിന്ന് 6.70 ശതമാനമായി കുറച്ചത്.
ഏകീകൃത പ്രോസസ്സിംഗ് ഫീസും ബാങ്ക് ഈടാക്കും. ഇത് വായ്പ തുകയുടെ 0.40 ശതമാനവും ജിഎസ്ടിയും അടക്കമാണ്. കുറഞ്ഞത് 10,000 രൂപയും പരമാവധി 30,000 രൂപയുമാണ് ജിഎസ്ടി. കൂടാതെ, ടിഐആറും മൂല്യനിർണ്ണയവും ആവശ്യമാണെങ്കിൽ, സാധാരണ ചാർജ് ബാധകമാകുമെന്നാണ് എസ്ബിഐ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം. ഭവന വായ്പകളുടെ പ്രോസസ്സിംഗ് ഫീസ് 2021 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കിയിരുന്നു.