കോഴിക്കോട്:
മലബാറിലെ ഐടി അവസരങ്ങളെ പൂര്‍ണമായും ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നിലെത്തിക്കുകയാണ് ഐടി തൊഴില്‍ മേളയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. ഐടി ഡെസ്റ്റിനെഷനെന്ന നിലയില്‍ കോഴിക്കോടിന്റെ വിഭവശേഷി ഐടി ആവാസ വ്യവസ്ഥയ്ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍വര്‍ഷങ്ങളിലും ആശാവഹമായ പ്രതികരണമാണ് തൊഴില്‍ മേളയ്ക്ക് ലഭിച്ചതെന്ന് കാഫിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കെ.വി പറഞ്ഞു. തൊഴില്‍ മേളയ്ക്ക് പുറമെ ബിടുബി അവസരങ്ങളും ഉണ്ടാകും. ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വാണിജ്യ ബന്ധങ്ങള്‍ തുറക്കുന്നതിന് വേണ്ടിയുള്ള സാധ്യതകളും മെഗാമേളയില്‍ പരിശോധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഗവ. സൈബര്‍ പാര്‍ക്കിനെ കൂടാതെ യുഎല്‍ സൈബര്‍പാര്‍ക്ക്, കിന്‍ഫ്ര ഐടി പാര്‍ക്ക്, ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക് തുടങ്ങി വിവിധ പാര്‍ക്കുകളില്‍ നിന്നുള്ള കമ്പനികള്‍ മേളയില്‍ പങ്കെടുക്കും.
ഫ്യൂച്ചര്‍ ലാബ്, കേരള നോളഡ്ജ് ഇക്കോണമി മിഷന്‍, ഇ-സ്റ്റോര്‍, ടിക്കറ്റ് ഫോര്‍ ഇവന്റ്‌സ് എന്നിവരും പരിപാടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.