സ്വര്‍ണ വിലയില്‍ വര്‍ധന
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത് . ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയാണ് വില. ഒരു ഗ്രാമിന് 4,590 രൂപയാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36,640 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ട്രോയ് ഔണ്‍സിന് 1906.52 ഡോളറിലാണ് വില.രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. മെയ് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,040 രൂപയായിരുന്നു വില. മെയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. മെയില്‍ ഇതുവരെ പവന് 1,680 രൂപയാണ് വര്‍ധിച്ചത്.