മൈജിയുടെ നൂറാമത് ഔട്ട്ലെറ്റ് പെരിന്തല്‍മണ്ണയ്ക്ക് മഞ്ജു വാര്യര്‍ സമര്‍പ്പിച്ചു
പെരിന്തല്‍മണ്ണ: കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ പെരിന്തല്‍മണ്ണയില്‍ ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു . ഇതോടെ മൈജി കേരളത്തിലാകെ നൂറ് ഔട്ട്ലെറ്റുകളും നൂറ് മൈജി കെയര്‍ സര്‍വീസ് സെന്ററുകളും എന്ന നാഴികക്കല്ല് താണ്ടുകയാണ്. ഉദ്ഘാടന ചടങ്ങില്‍ മൈജി ചെയര്‍മാന്‍ &മാനേജിങ് ഡയറക്ടര്‍ എ.കെ ഷാജിയും സന്നിഹിതനായിരുന്നു. വിവിധ മേഖലകളിലെ വിശിഷ്ടതിഥികളും പ്രമുഖ ബ്രാന്‍ഡുകളുടെ പ്രതിനിധികളും മൈജിയുടെ മറ്റു മാനേജര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. മൈജിയുടെ ക്വാളിറ്റി പ്രോസസിന്റെ ഭാഗമായി ലഭിച്ച ISO 9001 -2015 അംഗീകാരം ചടങ്ങില്‍ വച്ച് മഞ്ജു വാര്യര്‍ കൈമാറി.
ഒരു വീടിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഒരിടത്ത് ലഭ്യമാക്കി, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് & ഹോം അപ്ലയന്‍സ് സ്റ്റോറാണ് പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തമാരംഭിച്ചത്. വിശാലമായി സജ്ജീകരിച്ച ഫ്യൂച്ചര്‍ സ്റ്റോറില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, കിച്ചന്‍ അപ്ലയന്‍സസ് തുടങ്ങി ഗൃഹോപകരണങ്ങളും മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഡെസ്‌ക്ടോപ്പുകള്‍, ടാബ്ലറ്റുകള്‍ തുടങ്ങി ഗാഡ്ജറ്റുകളുടെയും അതിവിപുലമായ കളക്ഷനാണ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം ഇതുവരെ കണ്ടിട്ടില്ലാത്ത ഉദ്ഘാടന ഓഫറുകളും അനവധി സ് പെഷ്യല്‍ ഓഫറുകളുമാണ് പെരിന്തല്‍മണ്ണ ഫ്യൂച്ചറില്‍ ഒരുക്കിയിട്ടുള്ളത്. അനവധി സര്‍പ്രൈസ് ഗെയിമുകളും കോണ്ടസ്റ്റുകളും ഉദ്ഘാടനത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ഫ്യൂച്ചറില്‍ ഒരുക്കിയിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് മികച്ചതും വേറിട്ടതുമായ ഒരു ഷോപ്പിംഗ് എക്‌സ്പീരിയന്‍സാണ് ലഭ്യമാകുക.