സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ വീണ്ടും നിയമസഭയിലുന്നയിക്കാന്‍ പ്രതിപക്ഷം
 


തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നിയമ സഭ സമ്മേളനം ഇന്ന് തുടരും. പിഡബ്ല്യുസി ഡയറക്ടര്‍ ജയിക് ബാലകുമാര്‍ മെന്റര്‍ ആണെന്ന് വീണ വിജയന്‍ വിശേഷിപ്പിച്ചെന്ന വെബ് സൈറ് വിവരം, മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടതില്‍, മുഖ്യമന്ത്രി മറുപടി പറയുമോ എന്നതാണ് ആകാംക്ഷ. മാത്യു കുഴല്‍നാടന്‍ പച്ചക്കള്ളം പറഞ്ഞെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കുന്നതില്‍ കോണ്‍ഗ്രസ് ആലോചിച്ചു തീരുമാനം എടുക്കും. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലും ബഫര്‍ സോണ്‍ വിഷയവും പ്രതിപക്ഷം ഉന്നയിക്കാന്‍ സാധ്യത ഉണ്ട്.

അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ തള്ളിക്കൊണ്ടാണ് സ്വപ്ന  പുതിയ ഗുരുതര ആരോപണങ്ങള്‍ ഇന്നലെ ഉന്നയിച്ചത്. ക്ലിഫ് ഹൗസില്‍ രഹസ്യ മീറ്റിങ്ങിന് താന്‍  തനിച്ച് പോയിട്ടുണ്ട്. 2016 മുതല്‍ 2120 വരെ പല തവണ പോയിട്ടുണ്ട്. സിസിടി വി ദൃശ്യങ്ങള്‍ പുറത്തു വിടൂ. ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടൂ. തന്റെ കൈയ്യിലും സിസിടിവി ദ്യശ്യങ്ങളുണ്ട്.  മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനല്‍ വഴി എന്തിനു കൊണ്ടുപോയി ? ബാഗില്‍ ഉപഹാരമെങ്കില്‍ എന്തിന് നയതന്ത്രചാനല്‍ വഴി കൊണ്ടുപോയി. താന്‍ പറയുന്നത് കള്ളമല്ല. ആരാണ് തനിക്ക് ജോലി തന്നത് ?പിഡബ്ല്യുസിയാണ് തനിക്ക് ജോലി നല്‍കിയത്. 

ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി നല്‍കിയെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹോസിലെ കൂടിക്കാഴ്ച ചട്ടങ്ങള്‍ മറികടന്നായിരുന്നു. ഈ കൂടിക്കാഴ്ച്ചക്ക് എം.ഇ.എ അനുമതിയുണ്ടായിരുന്നില്ല. വീണ വിജയന്റെ ബിസിനസ് താല്‍പര്യപ്രകാരമാണ് ഷാര്‍ജ ഷെയ്ഖിനെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചത്. ഡി.ലിറ്റിന് എത്തിയ ഷാര്‍ജ ഷെയ്ഖിനെ റൂട്ട് മാറ്റിയാണ് ക്ലിഫ് ഹൗസില്‍ എത്തിച്ചത്. ഷാര്‍ജ ഷെയ്ഖിന് മുഖ്യമന്ത്രിയുടെ ഭാര്യയും മകളും സമ്മാനം നല്‍കുന്നതിന്റെ ദൃശ്യം തന്റെ കൈവശമുണ്ട്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല.

സ്പ്രിംഗ്‌ളറിന് പിന്നാലെ ബുദ്ധികേന്ദ്രം വീണാ വിജയനാണ്. സ്പ്രിംഗ്‌ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കര്‍ പറഞ്ഞു. പിന്നില്‍ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു.  എക്‌സോലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലെ അടിയന്തിര പ്രമേയ ചര്‍ച്ചയോടെ സ്വര്‍ണ്ണക്കടത്ത് വിവാദം അടക്കാനായെന്ന് സര്‍ക്കാര്‍ കരുതുമ്പോഴാണ് മുഖ്യമന്ത്രി മറുപടി നല്‍കേണ്ട, സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സ്വപ്നയുടെ പുതിയ ആരോപണങ്ങള്‍. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media