അനുപമയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
പേരൂര്‍ക്കട ദത്ത് കേസില്‍ അനുപമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി പിന്‍വലിക്കുന്നതായി അനുപമ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്. ദത്ത് നല്‍കിയ കുഞ്ഞിനെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടായിരുന്നു അനുപമ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജി കോടതി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുന്നതായി അനുപമ മാധ്യമങ്ങളെ അറിയിച്ചു. ഇത് കോടതിയുടെ വിമര്‍ശനത്തിന് കാരണമായി. മാധ്യമങ്ങളോടല്ല ഹര്‍ജി പിന്‍വലിക്കുന്ന കാര്യം പറയേണ്ടതെന്നും കോടതിയുടെ മുന്നിലാണ് ഇക്കാര്യങ്ങളെല്ലാം പറയേണ്ടതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.