'അഴിമതി' ഇനി അണ്‍പാര്‍ലമെന്ററി
 



ദില്ലി: അഴിമതി ഇനി അണ്‍ പാര്‍ലമെന്ററി പദം. പുതിയ കൈപ്പുസ്തകം പുറത്തിറക്കി.അഴിമതിയെന്ന വാക്ക് വിലക്കി പാര്‍ലമെന്റ്. സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ വാക്കുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും. ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ കൈപ്പുസ്തകത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഉള്ളത്. വര്‍ഷകാല സമ്മേളനം മുതല്‍ പ്രാബല്യത്തില്‍.(parliament banned the word corruption)
65 പദങ്ങള്‍ക്കാണ് വിലക്ക്. പാര്‍ലമെന്ററികാര്യ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. 'അഴിമതി' നേരത്തെ തന്നെ അണ്‍ പാര്‍ലമെന്ററി ആയിരുന്നു പക്ഷെ ഇത് ഉപയോഗിക്കുന്നതില്‍ വിലക്ക് ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട വ്യക്തത വരുത്തേണ്ടത് ലോക്സഭ സ്പീക്കറോ, രാജ്യസഭ ചെയര്‍മാനോ ആയിരിക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെയുള്ള പ്രതിഷേധം അറിയിച്ചു.

2020-ലെ കോമണ്‍വെല്‍ത്ത് പാര്‍ലമെന്റുകളില്‍ അനുവദനീയമല്ലാത്തവ കൂടാതെ, 2021-ല്‍ ഇന്ത്യയിലെ ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകള്‍ എന്നിവിടങ്ങളില്‍ അണ്‍പാര്‍ലമെന്ററിയായി പ്രഖ്യാപിച്ച വാക്കുകളുടെയും പ്രയോഗങ്ങളുടെയും പരാമര്‍ശങ്ങള്‍ സമാഹാരത്തില്‍ അടങ്ങിയിരിക്കുന്നു


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media