ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം.
അവധിക്കുശേഷം ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത് ചാഞ്ചാട്ടത്തോടെ. സെൻസെക്‌സ് 48,692ലും നിഫ്റ്റി 14,710ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1247 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 278 ഓഹരികൾ നഷ്ടത്തിലുമാണ്. 100 ഓഹരികൾക്ക് മാറ്റമില്ല.
ഏഷ്യൻ പെയിന്റ്‌സ് ഓഹരി നാലുശതമാനത്തോളം ഉയർന്നു. ടൈറ്റാൻ, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികൾ ഒരുശതമാനവും നേട്ടത്തിലാണ്. ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.
നിഫ്റ്റി പൊതുമേഖല സൂചിക രണ്ടുശതമാനം നേട്ടത്തിലാണ്. ഐടി സൂചിക നഷ്ടത്തിലുമാണ്. കഴിഞ്ഞ വ്യാപാര ദിനത്തിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,260.59 കോടി രൂപയുടയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 704.36 കോടി രൂപയുടെയും ഓഹരികളാണ് വിറ്റൊഴിഞ്ഞത്. മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്ന കമ്പനികൾ എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ആദിത്യ ബിർള ക്യാപിറ്റൽ തുടങ്ങി 41 കമ്പനികളാണ്.