ഇന്നുമുതൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം
ഇന്നുമുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്നാണ് സർക്കാർ ഉത്തരവ്.
ഒമിക്രോൺ സംസ്ഥാനത്ത് കൂടുതൽ പേരിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്ന നിർദ്ദേശം നല്കിയിരിക്കുന്നത്. നിയന്ത്രണം മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം ബാധകമാണ്. കൂടാതെ ഹോട്ടലുകൾ റസ്റ്റോറൻറുകൾ ബാറുകൾ ക്ലബുകൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കൻറ് ഷോക്കും വിലക്കുണ്ട്.