നേരിയ നേട്ടത്തോടെ വ്യാപാര നഷ്ടത്തിന്റെ ദിനംവീണ്ടും.
നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും അത് നിലനിര്‍ത്താനാകാതെ സൂചികകളില്‍ താഴേക്ക് പതിക്കുകയായിരുന്നു. വിപണിയില്‍ കടുത്ത ചാഞ്ചാട്ടം തുടരുന്നു. ഇന്ന് രാവിലെ നിഫ്റ്റിയില്‍ 29 പോയിന്റ് ഉയര്‍ന്ന് 17055-ലും സെന്‍സെക്സ 66 പോയിന്റ് ഇറങ്ങി 57,028-ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ നിര്‍ണായക സപ്പോര്‍ട്ട് മേഖലകള്‍ ഭേദിച്ച് നിഫ്റ്റിയി്ല്‍ 100-ലേറെ പോയിന്റും സെന്‍സെക്‌സില്‍ 400-ലേറെ പോയിന്റും ഇടിഞ്ഞാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണികളില്‍ നിലവില്‍ നേട്ടത്തില്‍ തുടരുന്നതിനാല്‍ ഇന്ത്യന്‍ വിപണികളിലും ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.