വ്യാപാരികള്‍ നാളെ വീട്ടു പടിക്കല്‍ സത്യഗ്രഹം നടത്തും
കോഴിക്കോട്: കോവിഡ് കാലത്ത് നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ നാളെ (27-5)വീട്ടു പടിക്കല്‍ കുടുംബ സമേതം സത്യഗ്രഹമിരിക്കും. വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ഇരുപതിനായിരം അംഗങ്ങളും അവരുടെ കുടംംബങ്ങളും തങ്ങളുടെ വീട്ടു പടിക്കല്‍ സത്യഗ്രഹമിരിക്കും. രാവിലെ 11ന് പ്രതിഷേധ സമരം ആരംഭിക്കും.
കോവിഡ് നിയന്ത്രണമില്ലാതെ ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കുക, വാടക ഇളവ് പ്രഖ്യാപിക്കുക ,വ്യാപാരികള്‍ക്ക് പ്രത്യേക ഉത്തേജക പാക്കേജ് നടപ്പാക്കുക, നിയന്ത്രണ വിധേയമായി എല്ലാ കടകളും തുറക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍
ഉന്നയിച്ചാണ് വീട്ടുമുറ്റത്തെ പ്രതിഷേധം. സമരത്തില്‍ അണിചേരാന്‍ വ്യാപാരി വ്യവസായിസമിതി ജില്ലാ ഭാരവാഹികളുടെ വെര്‍ച്വല്‍ യോഗം ആഹ്വാനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജോ: സിക്രട്ടറി സി.കെ. വിജയന്‍ ,ജില്ലാ സിക്രട്ടറി ടി. മരക്കാര്‍ എന്നിവര്‍ പ്രസംഗിച്ചു.