അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി കേരളം


തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി കേരളം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ ഉത്തരവായിട്ടുണ്ട്.   അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികൾക്കും കർഷകർക്കും ഇളവ് നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്.  മൂന്നാം തരംഗത്തിൽ വയനാട്ടിലെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. ഇതിന്റെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടക്കാൻ ആർടിപിസിആർ അല്ലെങ്കിൽ ഡബിൾ ഡോസ് വാക്സിൻ നിർബന്ധം. ചെക്ക്പോസ്റ്റുകളിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ ജോലി കൃത്യമായി നിർവഹിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തഹസിൽദാർ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ഒപ്പം ചെക്ക്പോസ്റ്റുകളിലെ പൊലീസ് സേവനം ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ വിലയിരുത്തും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media