ആക്‌സിസ് എടിഎമ്മില്‍നിന്ന് പണം 
പിന്‍വലിക്കല്ലേ; ഇരട്ടി ചാര്‍ജ് നല്‍കേണ്ടിവരും 


 ദില്ലി: സ്വകാര്യമേഖലാ ബാങ്കായ ആക്‌സിസ് ബാങ്ക് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഈടാക്കുന്ന സേവന നിരക്ക് വര്‍ധിപ്പിച്ചു. സൗജന്യ പരിധിക്കുശേഷമുള്ള ഓരോ പിന്‍വലിക്കലിനും 10 രൂപയാണ് ചാര്‍ജായി ഈടാക്കുക. നിലവില്‍ ഓരോ 1000 രൂപ പിന്‍വലിക്കലിനും 5 രൂപയാണ് ഈടാക്കുന്നത്. സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സിന് ഈടാക്കുന്ന ചാര്‍ജും വര്‍ധിപ്പിച്ചിട്ടുണ്ട്. മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകളില്‍നിന്ന് ഇനിമുതല്‍ ഒരു നിശ്ചിത തുക ഫീസായി ഈടാക്കും. മെട്രോ നഗരങ്ങളില്‍ 15,000 രൂപയാണ് മിനിമം ചാര്‍ജ്.

പുതുക്കിയ നിരക്കുകള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുകൂടാതെ ഇടപാടുകള്‍ സംബന്ധിച്ച് ഉപഭോക്താവിന് എസ്എംഎസ് അലേര്‍ട്ടുകള്‍ അയയ്ക്കുന്നതിനുള്ള ചാര്‍ജും ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. പണം ഈടാക്കും. നിലവില്‍ മൂന്ന് മാസം കൂടുമ്പോള്‍ 15 രൂപയാണ് എസ്എംഎസ് അലേര്‍ട്ടിന് ഈടാക്കുന്നത്. അതും സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍. എന്നാല്‍ ജൂലൈ ഒന്ന് മുതല്‍ ഓരോ എസ്എംഎസിനും 25 പൈസവരെ ഈടാക്കും. പ്രതിമാസം എസ്എംഎസ് അലേര്‍ട്ടുകള്‍ക്കായി ഉപഭോക്താക്കളില്‍നിന്ന് 25 രൂപവരെയാണ് ഈടാക്കുക.

പ്രമോഷണല്‍ എസ്എംഎസ്, ഒടിപി അലേര്‍ട്ടുകള്‍ എന്നിവ ചാര്‍ജുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു. ബര്‍ഗണ്ടി, ബര്‍ഗണ്ടി പ്രൈവറ്റ്, പ്രയോരിറ്റി, എന്‍ആര്‍ഐ, ട്രസ്റ്റ് & ഗവണ്‍മെന്റ് അക്കൗണ്ട്, ഡിഫന്‍സ് സാലറി അക്കൗണ്ട്, സ്റ്റാഫ് അക്കൗണ്ട്, ചെറുകിട, അടിസ്ഥാന അക്കൗണ്ട്, പെന്‍ഷന്‍ അക്കൗണ്ട്, ശമ്പള അക്കൗണ്ട് തുടങ്ങിയ അക്കൗണ്ടുകള്‍ എസ്എംഎസ് സേവന നിരക്കുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡെബിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍, എടിഎം പണം പിന്‍വലിക്കല്‍, നെഫ്റ്റ്, ആര്‍ടിജിഎസ് ഇടപാടുകള്‍ എന്നിവയ്ക്കായി ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധിത എസ്എംഎസ് അലേര്‍ട്ടുകള്‍ അയയ്ക്കേണ്ടതുണ്ട്.

റിസര്‍വ് ബാങ്ക് നിര്‍ദ്ദേശപ്രകാരം ഈ എസ്എംഎസിന് നിരക്ക് ഈടാക്കരുത്. അതിനാല്‍ ഇവ ഒഴിച്ചുള്ള മറ്റെല്ലാ ഇടപാടുകള്‍ക്കുമുള്ള അലേര്‍ട്ടുകള്‍ക്കും റിസര്‍വ് ബാങ്ക് നിയമപ്രകാരം ചാര്‍ജ് ഈടാക്കും. അതേസമയം സിഗ്‌നേച്ചര്‍ വെരിഫിക്കേഷന്‍, ഫോട്ടോ അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങളുടെ സേവന നിരക്ക് ബാങ്ക് വെട്ടിക്കുറച്ചിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media