കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ സര്‍ക്കാറിനെതിരെ തിരുവനന്തപുരം:കോടതിയലക്ഷ്യ ഹര്‍ജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. തുറമുഖ നിര്‍മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. പൊലീസ് സുരക്ഷയില്ലാത്തതിനാല്‍ തുറമുഖ നിര്‍മാണം നിലച്ചെന്നും കോടതിയലക്ഷ്യ ഹര്‍ജിയില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. പദ്ധതി തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും തുറമുഖ നിര്‍മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. പൊലീസ് സുരക്ഷയൊരുക്കാന്‍ സര്‍ക്കാറിന് കഴിയില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹര്‍ജി ജസ്റ്റിസ് അനു ശിവരാമന്‍ നാളെ പരിഗണിക്കും.